"നമ്മക്ക് നടക്കാൻ പോവണ്ടേ ഉണ്ണി" കോവിഡ് അടുപ്പിച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളിൽ ഇന്നും എന്നെ കുത്തിനോവിക്കുന്ന വാക്കുകൾ.
കുത്തിനോവിക്കുന്നത് സംഭവിച്ചല്ലോ എന്നുള്ള അവസ്ഥയെക്കാൾ സംഭവിച്ചു തീർന്നല്ലോ എന്നുള്ള യാഥാർഥ്യമാണ്.
ഇന്നും ഓർമ്മയിൽ നോവോടെ നിൽക്കുന്ന കാഴ്ചയുണ്ട് ..
ചെറിയ ചുമലിൽ വലിയ ബാഗും വെച്ച് സ്കൂൾ മുറ്റത്തേക്ക് നടന്നു നീങ്ങുന്ന എന്റെ Gerrard.
ഒരു പൊടി കണ്ണീർ അവിടെ വീണിട്ടുണ്ട്.
ഡാഡി ഉള്ളപ്പോ ഡാഡി ഓടിച്ചു നടന്ന ആ മാരുതി ആൾട്ടോ ഇൽ ഇരുന്ന് അവനെ നോക്കി ഇരുന്നപ്പോ പണ്ടെങ്ങോ ഡാഡി കൂട്ടാൻ വന്ന ഓർമകളും കൂടെ ആവാം
എന്റെ കഴിഞ്ഞ ബാല്യത്തെ ഓർത്തുള്ള വിങ്ങലും ബാല്യം വിട്ടു പോവുന്ന ജർറാർഡിന്റെ നടത്തം.
ഇന്ന് Aftersun കണ്ടിരുന്നപ്പോ എന്റെ മനസ്സിൽ മുഴുവൻ ജർറാർഡ് തന്നെ ആയിരുന്നു.
അവനിലൂടെ എന്നെ തന്നെ ഞാൻ കണ്ട ദിവസങ്ങളായിരുന്നു
അവനിലൂടെ വീണ്ടും ബാല്യം എന്നിൽ നിന്നും അകന്നു പോവുന്നത് കണ്ട വേദന
നമ്മൾ എപ്പഴാണ് അച്ഛനമ്മമാരെ ഓർത്തു സങ്കടപ്പെട്ടത്?
അവർ ഇല്ലാതായപ്പോഴാണോ?
അതോ അവർ ഇല്ലെന്ന യാഥാർഥ്യത്തെ ഇങ്ങനെ സിനിമകളിലൂടെ കാണുമ്പോഴാണോ?
എന്നെ ഞാൻ തിരിച്ചറിഞ്ഞ കാലം ജർറാർഡിലൂടെ മാത്രമാണ്
എന്നെ ഞാൻ മിസ് ചെയ്യുന്നതും അവനെ കാണുമ്പോഴാണ്
"നാം ഒരേ സൂര്യന്റെ താഴെ ജീവിക്കുന്നത്" യാഥാർഥ്യമല്ല ഭാഗ്യമാണ് എന്നുള്ള ഓർമ്മപ്പെടുത്തൽ.
നമ്മളിലൂടെ ജീവിച്ചു അവരുടെ ജീവിതം മറന്ന അച്ഛനും അമ്മയും ഒടുവിൽ നമ്മളില്ലാതെ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരുപാട് ചിന്തകൾ.. വാക്കുകളിൽ കുറിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ..
എങ്ങനെ ആവും അവർ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നത്??
ജർറാർഡ് അറിയുന്നുണ്ടോ ഞാൻ അവനെ കുറിച്ചുള്ള ഓർമകളിൽ ഇന്നും ജീവിക്കുന്നത്?
അവന്റെ ചിത്രങ്ങൾ ഓർമകളായി വരുമ്പോ അറിയാതെ ഒരു തുള്ളി കണ്ണീർ പൊഴിക്കുന്നത്.
ഒരുപക്ഷെ നമ്മളും ഇങ്ങനെ അല്ലെ?
നമ്മുടെ ഓർമകളിൽ എപ്പഴാണ് സ്വാർത്ഥമല്ലാത്ത കടംവീട്ടൽ അല്ലാത്ത അച്ഛന്റെയ്ൻ അമ്മയുടെയും ഓർമ്മകൾ കടന്ന് വന്നത്?
No comments:
Post a Comment